കാഴ്ച്ചപ്പാടും ദൌത്യവും
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്‍റെ കാഴ്ചപ്പാട് എന്നത് ഗ്രാമത്തിന്‍റെ പ്രകൃതി വിഭവങ്ങളും മാനുഷിക വിഭവശേഷിയും ആധുനിക സാങ്കേതിക ശക്തിയും കൈകോർത്തുകൊണ്ട് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി സമഗ്ര പുരോഗതി കൈവരിക്കുക എന്നതാണ്. പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ശക്തവുമായ ഭരണവും കാര്യക്ഷമമായ സേവനങ്ങളും കാഴ്ചവെച്ച് ജനങ്ങളുടെ ആരോഗ്യപരമായും മാനസികപരമായുമുളള ഉന്നമനം ലക്ഷ്യമിട്ട് ജനജീവിത നിലവാരം വർദ്ധിപ്പിക്കാനുതകുന്നതുമായ സർവ്വമേഖലകൾക്കും പ്രത്യേക ഊന്നൽ നൽകി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിനെ ഒരു മാതൃക പഞ്ചായത്താക്കി ഉയർത്തുക എന്നതാണ്പഞ്ചായത്തിന്‍റെ ദൌത്യം.